റിട്ടയർ ചെയ്ത ഇടത് ഉദ്യോഗസ്ഥർ കൂട്ടത്തോടെ തദ്ദേശം ഭരിക്കാൻ തയാറെടുക്കുന്നു. ജനം ജാഗ്രത പാലിക്കുക.

റിട്ടയർ ചെയ്ത ഇടത് ഉദ്യോഗസ്ഥർ കൂട്ടത്തോടെ തദ്ദേശം ഭരിക്കാൻ തയാറെടുക്കുന്നു. ജനം ജാഗ്രത പാലിക്കുക.
Nov 3, 2025 09:29 PM | By PointViews Editr

സർക്കാർ, അർദ്ധ സർക്കാർ മേഖലകളിൽ ശമ്പളം വാങ്ങി ജോലി ചെയ്ത ശേഷം റിട്ടയർ ചെയ്ത് വീട്ടിലിരിക്കുന്ന മുൻ ഉദ്യോഗസ്ഥരെ പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സിപിഎം നീക്കം. സർവീസിലിരിക്കുമ്പോൾ പാർട്ടി പ്രവർത്തനത്തിലും യൂണിയൻ പ്രവർത്തനത്തിലും സജീവമായിരുന്നവർക്ക് പുറമേ മുൻപ് പാർട്ടിയിലും പാർട്ടിയുടെ പോഷക സംഘടനകളിലും പ്രവർത്തിച്ച ശേഷം സേനകളിൽ ജോലി ചെയ്തവരേയും കൂടി മത്സരിപ്പിക്കാനാണ് പാർട്ടി നീക്കം നടത്തുന്നത്. ഇത്തരക്കാരോട് ഇലക്ഷൻ വിജ്ഞാപനത്തിന് മുൻപ് തന്നെ പാർട്ടിയിൽ സജീവമാകാനും പാർട്ടി പിന്തുണയുള്ള മറ്റ് സംഘടനകളിലും സ്വതന്ത്ര സംഘടനകളിൽ ഭാരവാഹി ത്തമോ സജീവ പ്രവർത്തനമോ നടത്തുന്നവരേയും പരിഗണിക്കാനോ ആണ് രഹസ്യ നിർദ്ദേശം നൽകിയിട്ടുള്ളത്. ജോലിയിലായിരിക്കെ പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നവർക്കാണ് മുൻഗണന. പരിസ്ഥിതി പ്രവർത്തകരായി അഭിനയിച്ച് പാർട്ടി പ്രവർത്തനം നടത്തിയവർ, ബാങ്ക് ബാങ്ക് ഉദ്യോഗസ്ഥരായി റിട്ടയർ ചെയ്തവർ, പൊലീസിൽ നിന്ന് റിട്ടയർ ചെയ്തവർ, വനം വകുപ്പ് മുൻ ഉദ്യോഗസ്ഥർ എന്നിവർക്കാണ് മുൻഗണന. ഇപ്പോൾ ജോലിയിലുള്ളവരും ദീർഘകാല അവധിക്ക് സാധ്യതയുള്ളവരേയും പരമാവധി മത്സരിപ്പിക്കും. സർവ്വീസിലിരിക്കുമ്പോൾ ജനകീയ വിഷയങ്ങളിൽ എതിരഭിപ്രായത്തോടെ നിലപാട് സ്വീകരിക്കുകയും സർക്കാരിൻ്റെ നയങ്ങൾക്കൊപ്പം കടുത്ത നിലപാടും നടപടിയും കൈക്കൊണ്ടവരുമായി പാർട്ടി നേതൃത്വങ്ങൾക്കൊപ്പം നിന്നവരെയാണ് പാർട്ടിക്ക് കൂടുതൽ താൽപര്യം. പൊലീസ്, എക്സൈസ്, വനം വകുപ്പു പോലെ എപ്പോഴും ജനങ്ങൾക്കും കർഷകർക്കും മേൽ സമ്മർദ്ദം ചെലുത്തുകയും ഏറ്റുമുട്ടലുകൾക്കിടയിൽ ഇടതു സർക്കാരിന് വേണ്ടി ജനങ്ങൾക്കെതിരെ നിലയുറപ്പിക്കുകയും ചെയ്തവരെ കണ്ടെത്തി മത്സര രംഗത്തേക്ക് കൊണ്ടുവരും. ഇവരൊക്കെ നിയമങ്ങളിൽ അറിവും കഴിവും ഉള്ള പ്രഗത്ഭരാണ് എന്ന ധാരണ സൃഷ്ടിക്കാനും ജനത്തിന് പരിചിതരാകാനുംവേണ്ടി കഴിഞ്ഞ ഒരു വർഷമായി പാർട്ടിയവരെ പല മേഖലകളിലും രംഗത്തിറക്കി പ്രവർത്തിപ്പിച്ചു വരികയാണ്. റവന്യൂ, പഞ്ചായത്ത് വകുപ്പുകളിൽ നിന്ന് റിട്ടയർ ചെയ്തവരെ കാര്യമായി പരിഗണിക്കേണ്ടെന്നും വിരമിച്ച അധ്യാപകരെ മത്സരിപ്പിക്കുന്ന പതിവ് രീതിയിൽ കുറവു വരുത്തണമെന്നും തീരുമാനമുണ്ട്. കാരണം സർക്കാരിന് എക്കാലത്തും തലവേദനയുണ്ടാക്കുന്നതും ജനങ്ങളിൽ ബഹുഭൂരിപക്ഷം പേരും എപ്പോഴും പരാതികളുമായി എത്തുന്നതുമായ ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് പാർട്ടിയുടെയും ഇടതുഭരണത്തിൻ്റേയും നയങ്ങൾ കണ്ണടച്ചു നടപ്പിലാക്കാൻ സാധിക്കില്ല എന്നാണ് വിലയിരുത്തൽ. മാത്രമല്ല പാർട്ടിയിലെ മാഷ് മാർക്ക് പണ്ടത്തെയത്ര മാർക്കറ്റില്ല എന്നും അഭിപ്രായമുണ്ട്. മുൻപൊക്കെ പാർട്ടിയുടെയും യൂണിയനുകളുടേയും തലപ്പത്തു "മാഷന്മാർ" ക്കായിരുന്നു പ്രാധാന്യം. അത്യാവശ്യം മികച്ച വിദ്യഭ്യാസം കിട്ടിയ കൂട്ടത്തിൽ മാർക്സിസവും കമ്യൂണിസവും കൂടി പഠിച്ച് അത് വലിയ മികച്ച തത്വ ശാസ്ത്രമാണ് എന്ന് പറഞ്ഞു നടക്കുന്ന ബുദ്ധിജീവി വേഷം അണിഞ്ഞിരുന്നത് അധ്യാപക തൊഴിലാളികളായിരുന്നു. എന്നാൽ സമീപകാലത്ത്, ബംഗാളിൽ പോലും കമ്യൂണിസം ഒലിച്ചുപോയതോടെ ഇത്തരക്കാരായ അധ്യാപകരെ ഒക്കെ ഒരു വിഭാഗം ജനങ്ങൾ പരിഹാസത്തോടെയാണ് കാണുന്നതെന്ന വിലയിരുത്തലുകൾ ഉൾപ്പാർട്ടി ചർച്ചകളിലുണ്ട്. പഞ്ചായത്തിലും റവന്യു വകുപ്പിലും ഉണ്ടായിരുന്നവർ കൂടുതൽ ജനവിരുദ്ധമെന്ന് ആരോപണ മേൽക്കേണ്ടി വന്നിട്ടുള്ളതാണ് അവർക്ക് പരിഗണന കുറയാൻ കാരണം. കർഷക, തൊഴിലാളി വിഭാഗങ്ങളിലുള്ളവരേയും തൊഴിലില്ലാതെ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരേയും പേരിന് മാത്രം പരിഗണിച്ചാൽ മതിയെന്നുമാണ് തീരുമാനം. കാരണം ബഹുഭൂരിപക്ഷം വരുന്ന വോട്ടർമാരിൽ നിരന്തരം, സർക്കാരിന് ശല്യമായി മാറുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നതും കർഷക- തൊഴിലാളി വിഭാഗങ്ങളാണ്. അത്തരം ആൾക്കാർ ഭരണ തലപ്പത്ത് എത്തിയാൽ ജനകീയ സമ്മർദ്ദത്തെ ഭയന്ന് പാർട്ടിയുടേയും സർക്കാരിൻ്റെയും നിലപാടുകൾക്കെതിരെ നയം സ്വീകരിക്കുന്ന ഒട്ടനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൂടാതെ ജനങ്ങളുടെ എതിർപ്പിനും പ്രതിഷേധത്തിനും മുന്നിൽ പാർട്ടിക്കും ഭരണത്തിനും തല കുനിച്ചു കൊടുക്കേണ്ടതായും വന്നിട്ടുണ്ട്. അതു കൊണ്ട് തൊഴിൽ ഇടങ്ങളിൽ ജനകീയ ബന്ധം കുറഞ്ഞവരായിരുന്നവരെയും സർക്കാർ തൊഴിലിൽ നിന്ന് പ്രതിഫലം വാങ്ങിയിരുന്നവർ എന്ന നിലയിൽ ജനകീയ താൽപ്പര്യങ്ങൾക്ക് എതിരായും ജനകീയ സമ്മർദ്ദങ്ങളെ തകർക്കാൻ സർക്കാരിനെ സഹായിക്കുന്ന നിലപാടെടുത്തും പ്രവർത്തിച്ചിരുന്നവരെ അറിവും കഴിവും തികഞ്ഞവരായി അവതരിപ്പിക്കണമെന്നും ജനകീയരായി അഭിനയിച്ച് ഭരണ തലപ്പത്തേക്ക് എത്തിക്കാൻ ശ്രമിക്കണമെന്നുമാണ് പാർട്ടിക്കുള്ളിലെ അപ്രഖ്യാപിത നിലപാട്.

ഇവരെ സ്ഥാനാർത്ഥികളായി നിയോഗിക്കാനും ഗുണ ഗണങ്ങൾ പ്രചരിപ്പിക്കാനും രാഷ്ട്രീയ, സാമൂഹിക പ്രവർത്തനമേഖലകളിൽ പ്രവർത്തിക്കാനും പരിശീലനം തുടരുകയാണ്. റിട്ടയർ ചെയ്ത ഉന്നത ഉദ്യേഗസ്ഥരെയും പൊലീസ്, എക്സൈസ്, ബാങ്ക് ഉദ്യോഗസ്ഥരേയും ടൗൺ മേഖലകളിൽ കേന്ദ്രീകരിപ്പിച്ചും ഉൾപ്രദേശങ്ങൾ വനാതിർത്തി മേഖലകളിൽ വനം വകുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരേയും മത്സരിപ്പിക്കുവാനാണ് നീക്കം. പ്രചാരണം ഇവർ ഈ മേഖലകളിലെ സാധാരണക്കാരേയും കർഷകരേയും നിയമപരമായി സഹായിക്കാൻ കഴിവുള്ളവരാണ് എന്ന മട്ടിലായിരിക്കും. സഹകരണ ബാങ്ക് ഭരണതിയിൽ പ്രവർത്തിക്കുകയും സഹകരണ വകുപ്പിൽ ജോലി ചെയ്ത് വിരമിക്കുകയും ചെയ്തവരേ പരമാവധി പരിഗണിക്കേണ്ടതില്ലെന്നുമാണ് തീരുമാനം. കാരണം സഹകരണ സ്ഥാപനങ്ങൾ ബഹുഭൂരിപക്ഷവും നഷ്ടത്തിലും നിലനിൽപ് പോലും പ്രതിസന്ധിയിലുമാണ്. സർഫാസി ആക്ട് പോലെ മനുഷ്യത്വ വിരുദ്ധമായ നിയമങ്ങളുടെ മറവിൽ ജപ്തി ലേല നടപടികൾ കർക്കശമാക്കുന്ന സർക്കാരിൻ്റെ നയങ്ങൾ നടപ്പിലാക്കുന്നവർ എന്ന നിലയിൽ സഹകരണ ബാങ്കിങ് മേഖലയിൽ പ്രവർത്തിച്ചവരെ മത്സരത്തിനിറക്കിയാൽ ജനം തോൽപ്പിക്കും. ചില പ്രത്യേക നേതാക്കളെ മാത്രം ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. മത്സരിക്കാൻ സിറ്റിനായി കാത്തിരിക്കുന്ന

അഭിഭാഷകരോടും അല്പം അകലത്തിലാണ് ഇത്തവണ സിപിഎം ഉള്ളത്.

മൂന്നാം പിണറായി സർക്കാർ വരും എന്ന നിഗമനത്തിലും ആത്മവിശ്വാസത്തിലുമാണ് വിജയനും പാർട്ടിയും അവരുടെ പിആർ വർക്ക് ചെയ്യുന്ന മാധ്യമങ്ങളും വിശ്വസിക്കുന്നത്. മൂന്നാമതും സിപിഎം ഭരണത്തിൽ എത്തുന്നതാണ് കോൺഗ്രസ് ഭരണത്തിൽ എത്തുന്നതിനേക്കാൾ ബിജെപിക്കും താൽപര്യം. സിപിഎം നേതാക്കൾ ബന്ധപ്പെടുന്ന അഴിമതി ആരോപണങ്ങളിൽ കേന്ദ്ര ഭരണം ണ്ണടയ്ക്കുമെന്നും പകരം ബിജെപി നേതാക്കൾ ബന്ധപ്പെടുന്ന തട്ടിപ്പ് ഇടപാടുകളിൽ സിപിഎം കണ്ണടയ്കണമെന്നുമുള്ള ധാരണയിലാണ് നാളിതുവരെ കാര്യങ്ങൾ നീങ്ങിയിട്ടുള്ളത്. മൂന്നാം പിണറായി സർക്കാർ വരുന്നതോടെ സി പി എം പൂർണമായി ചുവപ്പു നിറം മാറ്റി കാവിയിലേക്ക് അണികളെ കുടിയിരുത്താമെന്നുമാണ് ധാരണ. അതു വരെ കോൺഗ്രസ് അധികാരത്തിലെത്തരുതെന്നും സിപിഎം- ബിജെപി ധാരണയുണ്ട്. സിപിഎം ഇതിനായി കൂട്ടുപിടിച്ചിട്ടുള്ളത് യുഡിഎഫ് ഘടകകക്ഷിയായ മുസ്ലീം ലീഗിനെയാണ്. 1996 മുതൽ സിപിഎമ്മിലെ വിജയൻ വിഭാഗവും ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗവും തമ്മിൽ ധാരണയിലാണ്. ആ ധാരണയിലാണ് ഇതുവരെ രണ്ടു കൂട്ടരും നീങ്ങിയിട്ടുള്ളത്. കോൺഗ്രസിൻ്റെ നിയമസഭാ സീറ്റുകൾ കുറയ്ക്കാനും അതുവഴി കോൺഗ്രസിൻ്റെ നേതൃത്വത്തിൽ മന്ത്രിസഭ ഉണ്ടാക്കാതിരിക്കാനും മുസ്ലീം ലീഗിൻ്റെ സഹായം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനും സിപിഎം വഴി ബിജെപിക്കും സാധിച്ചു.ആ ധാരണ ഇനിയും തുടരും. കോൺഗ്രസിൽ നിന്ന് അകന്നുപോയ ക്രിസ്ത്യൻ വിഭാഗങ്ങളേയും ഈഴവ, പിന്നാക്ക വിഭാഗങ്ങളേയും വിഘടിതമായി നിലനിർത്താനാണ് സി പി എമ്മും ബി ജെ പിയും ശ്രമിക്കുന്നത്. അതിനായി വെള്ളാപ്പള്ളി നടേശനേയും കുഞ്ഞാലിക്കുട്ടിയേയും ഒരേ സമയം താലോലിക്കുകയാണ് സിപി കം ബിജെപി കൂട്ടുകമ്പനി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ജയിച്ചോട്ടെ, പക്ഷെ നിയമസഭയിൽ കോൺഗ്രസ് എത്തരുതെന്നാണ് നിബന്ധന. അതിനാൽ തന്നെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സഹകരണം കുറയും. എന്നാൽ ബിജെപിക്ക് ചില നഗരസഭകളും പഞ്ചായത്തുകളും നേടാൻ താല്പര്യമാണ്. അതിന് വേണ്ട ഒത്താശ ചെയ്തു കൊടുക്കാം എന്നും ധാരണയിലെത്തിയിട്ടുണ്ട്. ഇതിനൊക്കെയൊപ്പമാണ് തദ്ദേശഭരണത്തിൽ മുൻ ബ്യൂറോക്രാറ്റുകളെ ഉപയോഗിക്കാനുള്ള നീക്കം ശക്തമാകുന്നത്. മുൻപ് സർക്കാർ ജോലിയിൽ ഇരുന്നവർ ജന പ്രതിനിധികളായായാൽ നിയമപരമായ കാര്യങ്ങളിൽ ജനത്തിന് സഹായവും ഇളവുകളും സുരക്ഷയും കൂടുതൽ ലഭിക്കുമെന്ന പ്രചാരണം നടത്താനാണ് നീക്കം. ജനം വഞ്ചിക്കപ്പെട്ട് റിട്ട സർക്കാർ ഉദ്യോഗസ്ഥർ നിയമത്തിലെ ഇളവുകളും ഒഴിവുകളും കണ്ടു പിടിച്ച് തങ്ങളെ സഹായിക്കുമെന്ന് കരുതും. എന്നാൽ വിജയൻ മോദി സർക്കാരുകളുടെ ലക്ഷ്യം മറിച്ചാണ്. സുപ്രധാന പ്രശ്നങ്ങൾ നേരിടുന്ന പ്രദേശങ്ങളിൽ സർവ്വീസിലായിരിക്കെ ജനത്തിൻ്റെ താല്പര്യങ്ങൾക്ക് എതിരു നിന്നിട്ടുള്ള ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് സർക്കാർ ലക്ഷ്യം. അതോടെ ജനം ഉയർത്തുന്ന പ്രശ്നങ്ങളെ ഉദ്യോഗസ്ഥരെയും റിട്ട ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് തകർക്കുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന് വനാതിർത്തി മേഖലകളെടുക്കാം. ബഫർ സോൺ, വന്യ ജീവി ശല്യം എന്നിവ കൊണ്ട് നട്ടം തിരിയുന്ന മേഖലകളിൽ വനം വകുപ്പിൽ നിന്ന് റിട്ടയർ ചെയ്തവരെ സ്ഥാനാർത്ഥികളാക്കി നിയോഗിച്ച് വിജയിപ്പിച്ചെടുക്കാം. ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്ത കാലത്ത് ഇത്തരം വിഷയങ്ങളിൽ സർക്കാരിൻ്റെ ജന വിരുദ്ധ നിലപാടുകളെ പിന്തുടരുകയും അവ നടപ്പിലാക്കാൻ കളിയും ഒളിച്ചുകളിയും നടത്തിയവരെ മത്സരിപ്പിച്ചാൽ എന്താകും ജനത്തിൻ്റെ അവസ്ഥയെന്ന് ചിന്തിച്ചാൻ മതി. അതിദാരിദ്യം, അമിത നികുതി, വന്യ ജീവി ശല്യം, വിലക്കയറ്റം, കാർഷിക വിളകളുടെ വിലത്തകർച്ച എന്നിവ കൊണ്ട് നട്ടം തിരിയുന്ന ജനവികാരത്തെ തടയുകയാണ് ലക്ഷ്യം. കർഷകരും തൊഴിലാളികളുമായവർ തിരഞ്ഞെടുക്കപ്പെട്ടു വന്നാൽ ജനങ്ങൾ സർക്കാർ വിരുദ്ധ നിലപാട് എടുത്താൽ അവരും അതിനോട് ചേരാൻ ശ്രമിക്കും. അത് പാർട്ടിക്കും വിജയനും ജേഷ്ഠൻ കേന്ദ്ര ഭരണത്തിനും പ്രതിസന്ധി സൃഷ്ടിക്കും. ജെൻസിയൊക്കെ കത്തുന്ന കാലത്ത് ജനത്തെ അടിച്ചമർത്തുക വലിയ വിഷമം പിടിച്ച പണിയായതിനാൽ ആണ് മുൻ ഉദ്യോഗസ്ഥരെയും റിട്ട ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ജനത്തെ കെണിയിൽ പെടുത്തി രക്ഷപ്പെടാൻ വിജയൻ പദ്ധതിയിടുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കുകയും പരമാവധി ഈ തരം സ്ഥാനാത്ഥികളെ പരാജയപ്പെടുത്തുകയുമാണ് വേണ്ടത്. റിട്ട ഉദ്യോഗസ്ഥർ അവരുടെ നല്ല കാലത്ത് സർക്കാർ ശമ്പളവും വാങ്ങി സ്വസ്ഥമായി സമ്പാതിക്കുകയും സർക്കാർ നിലപാടുകൾക്ക് ഒപ്പം നിന്ന് ജനവികാരങ്ങൾക്ക് എതിരെ നിലപാട് സ്വീകരിച്ച് സർക്കാരിന് ഒപ്പം നിന്ന് ജനത്തെ വഞ്ചിച്ചവരുമാണ്. ഇപ്പോൾ ഉയർന്ന പെൻഷനും അവർക്കുണ്ട്. അവർ കൃഷിയേയോ മറ്റ് തൊഴിലുകളെയോ ആശ്രയിക്കുകയോ ചെയ്യാത്തവരായതിനാൽ അവർ ജനത്തോട് പ്രതിബദ്ധത കാണിക്കാത്തവരുമാണ്. ജനം അവരെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് തുരത്തേണ്ടതാണ്. മത്സരിക്കാൻ എത്തുന്ന ഈ മുൻ ഉദ്യോഗസ്ഥർ ജോലിയിൽ ഇരുന്നപോൾ സർക്കാരിൻ്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്തവരുമാണ് എന്ന് തിരിച്ചറിഞ്ഞ് ഇടതുപക്ഷത്തെ ഈ വിദ്വാൻമാരെ തുരത്തണം. പരാജയപ്പെടുത്തണം.

Retired Left officials are preparing to govern the local government en masse. People should be careful

Related Stories
നക്കാപ്പിച്ച എറിഞ്ഞിട്ടുണ്ട്, വാങ്ങീട്ട് വേഗം വോട്ട് ചെയ്തോളൂ എന്ന് കെ.വിജയൻ. അടിമകൾ ആവേശത്തിലും.

Nov 1, 2025 08:58 AM

നക്കാപ്പിച്ച എറിഞ്ഞിട്ടുണ്ട്, വാങ്ങീട്ട് വേഗം വോട്ട് ചെയ്തോളൂ എന്ന് കെ.വിജയൻ. അടിമകൾ ആവേശത്തിലും.

നക്കാപ്പിച്ച എറിഞ്ഞിട്ടുണ്ട്, വാങ്ങീട്ട് വേഗം വോട്ട് ചെയ്തോളൂ എന്ന് കെ.വിജയൻ. അടിമകൾ...

Read More >>
ഒക്ടോബർ 7 - പള്ളുരുത്തി സെൻ്റ് റീത്താ സ്കൂളിലേക്ക് ഈമാൻ തട്ടമിട്ട് ചുമ്മാതെ വന്നതല്ല. എൻഐഎ അന്വേഷണം വേണം.

Oct 18, 2025 02:30 PM

ഒക്ടോബർ 7 - പള്ളുരുത്തി സെൻ്റ് റീത്താ സ്കൂളിലേക്ക് ഈമാൻ തട്ടമിട്ട് ചുമ്മാതെ വന്നതല്ല. എൻഐഎ അന്വേഷണം വേണം.

ഒക്ടോബർ 7 - പള്ളുരുത്തി സെൻ്റ് റീത്താ സ്കൂളിലേക്ക് ഈമാൻ തട്ടമിട്ട് ചുമ്മാതെ വന്നതല്ല. എൻഐഎ അന്വേഷണം...

Read More >>
ഒരു ശരാശരി സഖാവ് ഇത്രേ ഉള്ളൂ.... പാലക്കാട്ടെ സഖാക്കളും അവരുടെ ഒരു യുക്തിയും!

Oct 7, 2025 09:31 AM

ഒരു ശരാശരി സഖാവ് ഇത്രേ ഉള്ളൂ.... പാലക്കാട്ടെ സഖാക്കളും അവരുടെ ഒരു യുക്തിയും!

ഒരു ശരാശരി സഖാവ് ഇത്രേ ഉള്ളൂ.... പാലക്കാട്ടെ സഖാക്കളും അവരുടെ ഒരു...

Read More >>
മൂട്ടിൽ ചാനലിലെ ലിംഗസ്വാമികൾ സ്ത്രീകൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് ! ആരോടാണ് ആ പോരാട്ടം?  കേരളം ജാഗ്രത പാലിക്കുക....

Aug 30, 2025 08:10 PM

മൂട്ടിൽ ചാനലിലെ ലിംഗസ്വാമികൾ സ്ത്രീകൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് ! ആരോടാണ് ആ പോരാട്ടം? കേരളം ജാഗ്രത പാലിക്കുക....

മൂട്ടിൽ ചാനലിലെ ലിംഗസ്വാമികൾ സ്ത്രീകൾക്ക് വേണ്ടിയുള്ള കടുത്ത പോരാട്ടത്തിലാണ് ! ആരോടാണ് ആ പോരാട്ടം? കേരളം ജാഗ്രത...

Read More >>
കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത് എന്തുകൊണ്ട്?

Aug 29, 2025 11:17 PM

കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത് എന്തുകൊണ്ട്?

കിട്ണകുമാരൻ്റെ കോഴി ശോഭ തെളിഞ്ഞതോടെ പാലക്കാട്ട് സിപിഎമ്മും ബിജെപിയും ലയിച്ചു? രാഹുലിനെതിരെയുള്ള തീവ്രത കുറഞ്ഞത്...

Read More >>
അപ്പോൾ ഇക്കിളി, ഇപ്പോൾ അശ്ലീലം! സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാരംഗത്തെ ഹണി ട്രാപ്പുകളും സെക്സ് റാക്കറ്റുകളും

Aug 21, 2025 11:33 PM

അപ്പോൾ ഇക്കിളി, ഇപ്പോൾ അശ്ലീലം! സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാരംഗത്തെ ഹണി ട്രാപ്പുകളും സെക്സ് റാക്കറ്റുകളും

അപ്പോൾ ഇക്കിളി, ഇപ്പോൾ അശ്ലീലം!സാമൂഹിക സാംസ്കാരിക മാധ്യമ സിനിമാരംഗത്തെ ഹണി ട്രാപ്പുകളും സെക്സ്...

Read More >>
Top Stories